തിരുവനന്തപുരം: പോലീസുകാർ തന്നോട് `ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല. മാല ഞാൻ എടുത്തിട്ടില്ല നൂറുവട്ടം കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല. കുടിവെള്ളം പോലും തന്നില്ല. മാല കൊടുക്കണമെന്ന് പൊലീസ് പറഞ്ഞു. പ്രസന്നൻ എന്ന പൊലീസുകാരനാണ് കൂടുതൽ ദ്രോഹിച്ചത്’– ബിന്ദു പറയുന്നു. ബിന്ദു ജോലി ചെയ്തിരുന്ന ഓമന ഡാനിയലിന്റെ പേരൂർക്കടയിലെ വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു പരാതി. പൊലീസ് സ്റ്റേഷനിലെത്തിച്ച് ഒരു ദിവസം മുഴുവൻ ബിന്ദുവിനെ ചോദ്യം ചെയ്തു. പിന്നീട് ഓമനയും വീട്ടുകാരും നടത്തിയ തിരച്ചിലിൽ സോഫയ്ക്ക് അടിയിൽനിന്ന് മാല കിട്ടി. […]









