
ന്യൂദൽഹി: ദൽഹിയിലെ ആർഎസ്എസ് കാര്യാലയമായ ഝണ്ടേ വാലനിലെ കേശവകുഞ്ജ് സന്ദർശിച്ച് ലോക നമ്പർ വൺ ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ. ആർ എസ് എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ, പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ എന്നിവർക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്ക് വച്ച് സൈന തന്നെയാണ് വിവരം ലോകത്തെ അറിയിച്ചത്.
ആർഎസ്എസ് 100 സർവീസ് ടു നേഷൻ എന്ന ഹാഷ് ടാഗോടെയാണ് സൈനയുടെ പോസ്റ്റ്’. ദൽഹിയിലെ പുതിയ ആർഎസ്‌എസ് ആസ്ഥാനമായ കേശവ് കുഞ്ച് സന്ദർശിക്കാനും സംഘടനയുടെ ശതാബ്ദി കാലഘട്ടത്തിൽ ആദരവ് അർപ്പിക്കാനും കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സമർപ്പണത്തിലും ദർശനത്തിലും പ്രചോദനം ഉൾക്കൊള്ളുന്നു.
സുനിൽ ആംബേക്കർ ജി, (അഖിൽ ഭാരതീയ പ്രചാര്‍പ്രമുഖ് ) രാംലാൽ ജി, (അഖിൽ ഭാരതീയ സമ്പർക്ക് പ്രമുഖ് ) എന്നിവരെ കാണാനുള്ള സൗഭാഗ്യം ലഭിച്ചു. അവരുടെ പ്രവർത്തനം സേവനത്തിന്റെയും രാഷ്‌ട്രനിർമ്മാണത്തിന്റെയും ആത്മാവിനെ ഉൾക്കൊള്ളുന്നു.









