
മലപ്പുറം: ബ്രേക്ക് തകരാറിലായ സ്കൂൾ ബസ് മതിലിൽ ഇടിച്ച് നിർത്തിയത് വിദ്യാർത്ഥിയെയും ചേർത്ത്. വിദ്യാർത്ഥിയുടെ കൈയ്ക്കും കാലിനും പരിക്ക്. അതേ സ്കൂളിലെ വിദ്യാർത്ഥിയായ അംജദിനാണ് പരിക്കേറ്റത്. കിഴിശ്ശേരിയിലെ ഇസത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അംജദ്. ബസ് വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിൻ്റെ ബ്രേക്കിലെ തകരാറിനെ തുടർന്ന് മതിലിൽ ഇടിച്ചു നിർത്തിയതിനിടയിലാണ് വിദ്യാർത്ഥി മതിലിനും വാഹനത്തിനും ഇടയിൽ പെട്ടത്. സ്കൂൾ കഴിഞ്ഞ് നടന്നു വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മറ്റ് വിദ്യാർത്ഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഈ ബസിൽ സ്ഥിരം ഉണ്ടായിരുന്ന ഡ്രൈവർക്ക് പകരം കയറിയ ഡ്രൈവറാണ് ഇന്ന് ബസിൽ ഉണ്ടായിരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
The post ബ്രേക്ക് തകരാറിലായ സ്കൂൾ ബസ് ഇടിച്ചു നിർത്തിയത് വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് appeared first on Express Kerala.









