
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് പ്രവചിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നിലവിലെ ഫോം പരിഗണിക്കുമ്പോൾ പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയേ ആകില്ലെന്നാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണം.
“ഇന്ത്യയും പാകിസ്ഥാനും ഇപ്പോൾ പഴയത് പോലെയല്ല. സത്യം പറഞ്ഞാൽ, ഇന്ത്യയുടെ ഏഴയലത്ത് പോലും പാകിസ്ഥാൻ എത്തില്ല. പാകിസ്ഥാന്റെ ക്രിക്കറ്റ് പ്രതാപമെല്ലാം നഷ്ടപ്പെട്ടു,” റാഷിദ് ലത്തീഫ് തുറന്നടിച്ചു.
Also Read: ഓൾഡ് ട്രാഫോർഡിൽ ‘ചെകുത്താന്മാരുടെ’ അവതാരം! ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗും (പിഎസ്എൽ) തമ്മിലുള്ള നിലവാരത്തിലെ വലിയ അന്തരവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ അന്തരം ഇരു രാജ്യങ്ങളിലെയും കളിക്കാർക്കിടയിലെ നിലവാരത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ- പാകിസ്ഥാൻ ഗ്ലാമർ പോരാട്ടം നടക്കുകയാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ ഹസ്തദാന വിവാദത്തിന്റെയും ബഹിഷ്‌കരണ ഭീഷണിയുടെയും ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ – പാക് മത്സരം കൂടി നേര്‍ക്കുനേര്‍ വരുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്.
The post ‘പാകിസ്ഥാൻ ഏഴയലത്ത് പോലും എത്തില്ല’; സൂപ്പർ ഫോറിൽ ഇന്ത്യ ജയിക്കുമെന്ന് പ്രവചിച്ച് മുൻ പാക് ക്യാപ്റ്റൻ appeared first on Express Kerala.









