
ദുബായ് : പാക് ക്രിക്കറ്റ് താരം ഷഹിബ് സാദ ഫര്‍ഹാന്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നടത്തിയ ഒരു ആക്ഷന്‍ വിവാദമായി. ബാറ്റ് ചെയ്യുകയായിരുന്ന ഷഹിബ് സാദ ഫര്‍ഹാന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോഴാണ് ഇന്ത്യയ്‌ക്ക് നേരെ നിറയൊഴിക്കുന്ന ആക്ഷന്‍ ബാറ്റു കൊണ്ട് അഭിനയിച്ച് കാണിച്ചത്. ഇത് കാണികള്‍ക്ക് ഷോക്കായിരുന്നു.
SHOCKER
Pakistani players made an objectionable gesture during the match. pic.twitter.com/8GLtTnCg5P
— Times Algebra (@TimesAlgebraIND) September 21, 2025
ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 171 റണ്‍സെടുത്തു. ഈ ബാറ്റിംഗിനിടെ ആയിരുന്നു ഷഹിബ് സാദ ഫര്‍ഹാന്റെ ഈ ആക്ഷന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഈ വിവാദ ആക്ഷന്റെ പേരില്‍ ഷഹിബ് സാദ ഫര്‍ഹാനെ ഐസിസി പുറത്താക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യാ പാക് യുദ്ധത്തിന് ശേഷം നടക്കുന്ന മാച്ചായതിനാല്‍ ഏറെ സമ്മര്‍ദ്ദത്തിലാണ് മത്സരം മുന്നേറുന്നത്.

Pakistani players made an objectionable gesture during the match.








