
ദുബായ്: ഏഷ്യാകപ്പ് സൂപ്പർ–4 മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് ടീം മികച്ച തുടക്കം കുറിച്ചു. അഭിഷേക് ശർമയും ശുഭ്മാൻ ഗിലുംയും വെറും 8.4 ഓവറിൽ 100 റൺസ് രൂപപ്പെടുത്തി.9 ഓവര്‍ പൂര്‍ത്തിയപ്പോള്‍ വിക്കറ്റൊന്നും പോകാതെ ഇന്ത്യ 101റണ്‍സ് അടിച്ചുകൂട്ടി
172 റണ്‍സിന്റെ വിജയ ലക്ഷവും ആയി ഇറങ്ങിയ ഭാരതത്തിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ആദ്യ പന്തുതന്നെ സിക്‌സര്‍ പറത്ത് ഉദ്ദേശ്യം വ്യക്തമാക്കി.ശുംഭ്മാന്‍ ഗില്ലും ബൗണ്ടറി പറത്തിയതോടെ സ്‌ക്കോര്‍ വേഗത്തിലായി.
ഈ വേഗത്തിലുള്ള പുരോഗതിയോടെ ഇന്ത്യയ്‌ക്ക് ജയത്തിനുള്ള ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്.
24 പന്തില്‍ അഭിഷേക് ശര്‍മ്മ അര്‍്ദ്ധ സെഞ്വറി പൂര്‍ത്തിയാക്കി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഓപ്പണർ സഹിബ്സദ ഫർഹാൻ (45 പന്തിൽ 58) അർധസെഞ്ചുറിയുമായി പാക്കിസ്ഥാന്റെ പ്രകടനത്തിൽ പ്രധാന പങ്ക് വഹിച്ചു. അവസാന ഓവറുകളിൽ ഫഹീം അഷറഫ് (8 പന്തിൽ 20*) നടത്തിയ വേഗത്തിലുള്ള സ്‌കോറിങ് ടീമിനെ രക്ഷപ്പെടുത്താൻ സഹായിച്ചു.
ഇന്ത്യൻ ഫീൽഡിങ് ശ്രദ്ധയിൽപെട്ട്, അഞ്ചു ക്യാച്ചുകൾ നഷ്ടപ്പെട്ടതോടെ പാക് ബാറ്റർമാർക്ക് അവസരം ലഭിച്ചു. എന്നാൽ ശിവം ദുബെ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ നേടിയ വിക്കറ്റുകൾ ഇന്ത്യയെ മത്സരത്തിൽ നിലനിർത്തി.
ഇപ്പോൾ ഇന്ത്യയ്‌ക്ക് 172 റൺസ് ലക്ഷ്യമിട്ട് സ്‌കോർ പിന്തുടരുകയാണ്









