കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ തെക്കൻ മേഖലയിൽ വെടിയേറ്റ് മരിച്ച നിലയിൽ മൂന്ന് അജ്ഞാത ട്രാൻസ് ജെൻഡർ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്. കറാച്ചിയിലെ മേമൻ ഗോത്ത് പ്രദേശത്ത് ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പാക്കിസ്ഥാൻ പോലീസ് വിശദമാക്കുന്നു. കറാച്ചിയിലെ തെക്കൻ മേഖലയിൽ ദേശീയപാതയ്ക്ക് സമീപത്തായാണ് വെടിയുണ്ട തറച്ച നിലയിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് സിറ്റി പോലീസ് ഉദ്യോഗസ്ഥൻ ജാവേദ് അഹമ്മദ് അബ്രോ എഎഫ്‌പി വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. […]









