കോഴിക്കോട്: സൗദി ബാലന്റെ മരണത്തെ തുടർന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം കേസിലെ സുപ്രിംകോടതി വിധി റഹീമിൻറെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്ന് റഹീം നിയമസഹായ സമിതി. കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു. ശിക്ഷാ റദ്ദാക്കി മറ്റു നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയെന്നും സമിതി പറഞ്ഞു. വധശിക്ഷ റദ്ദാക്കി 20 വർഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. […]









