Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വിസ്മയ കാഴ്​ചകളൊരുക്കി ‘മൈക്രോവേവ് വ്യൂ പോയൻറ്’

by News Desk
September 22, 2025
in TRAVEL
വിസ്മയ-കാഴ്​ചകളൊരുക്കി-‘മൈക്രോവേവ്-വ്യൂ-പോയൻറ്’

വിസ്മയ കാഴ്​ചകളൊരുക്കി ‘മൈക്രോവേവ് വ്യൂ പോയൻറ്’

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഭൂ​മി​യാ​യ ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ക​യാ​ണ് മൈ​ക്രോ​വേ​വ് വ്യൂ​പോ​യി​ൻ​റ്. തി​ര​ക്കു​ക​ളോ ബ​ഹ​ള​ങ്ങ​ളോ ഇ​ല്ലാ​തെ ശാ​ന്ത​മാ​യി പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന​യി​ട​മാ​ണി​ത്. ഇ​വി​ടെ ക​യ​റി നി​ന്ന് കോ​ട​മ​ഞ്ഞ് അ​രി​ച്ചി​റ​ങ്ങു​ന്ന പ​ച്ച​പു​ത​ച്ച മ​ല​നി​ര​ക​ളി​ലൂ​ടെ ക​ണ്ണോ​ടി​ച്ചാ​ല്‍ ജി​ല്ല​യി​ലെ മ​നോ​ഹ​ര കാ​ഴ്ച​ക​ൾ പ​ല​തും കാ​ണാം.

ഇ​ടു​ക്കി പൈ​നാ​വി​ലാ​ണ് മ​നോ​ഹാ​രി​ത തു​ളു​മ്പു​ന്ന മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ൻ​റ്. നേ​ര​ത്തെ കാ​ര്യ​മാ​യി അ​റി​യ​പ്പെ​ടാ​തി​രു​ന്ന ഈ ​പ്ര​ദേ​ശം ഇ​പ്പോ​ള്‍ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​ണ്. വ​നം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണി​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ മാ​ത്ര​മ​ല്ല ഫോ​ട്ടോ ഷൂ​ട്ടി​നാ​യും പി​റ​ന്നാ​ള്‍ പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യും ഇ​വി​ടെ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

ദൂ​ര​ക്കാ​ഴ്ച​ക​ളു​ടെ ഇ​ടം

ഇ​ടു​ക്കി​യു​ടെ വി​സ്മ​യ​കാ​ഴ്ച​ക​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ കാ​ണാ​നാ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും പ്ര​യോ​ജ​പ്ര​ദ​മാ​ണി​വി​ടം. മ​ല​യി​ടു​ക്കു​ക​ളി​ലേ​ക്ക് മ​റ​യു​ന്ന സൂ​ര്യ​ന്റെ അ​സ്ത​മ​യ​ക്കാ​ഴ്ച​യാ​ണ് ഈ ​വ്യൂ പോ​യി​ന്റി​നെ മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. വ​ര്‍ണ്ണ​ങ്ങ​ള്‍ വാ​രി​വി​ത​റി​യ മേ​ഘ​ങ്ങ​ള്‍ക്കി​ട​യി​ലൂ​ടെ പ​തി​യെ താ​ഴ്​ വ​ര​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സൂ​ര്യ​നും പ​ഞ്ഞി​ക്കെ​ട്ടു​ക​ള്‍ പോ​ലെ ഒ​ഴു​കി നീ​ങ്ങു​ന്ന മേ​ഘ​ങ്ങ​ളും സൂ​ര്യ​ര​ശ്മി​ക​ള്‍ ഈ ​മേ​ഘ​ങ്ങ​ളി​ല്‍ ത​ട്ടു​മ്പോ​ള്‍ സ്വ​ര്‍ണ്ണ​വ​ര്‍ണ്ണം പൂ​ശി വ​ർ​ണ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ക്കി സ​ഞ്ചാ​രി​ക​ളെ വി​സ്മ​യ ലോ​ക​ത്ത്​ എ​ത്തി​ക്കും.

ഇ​തി​ന് പു​റ​മേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ര്‍ച്ച് ഡാ​മാ​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വി​ശാ​ല​മാ​യ ജ​ലാ​ശ​യ​വും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ ആ​ന​മു​ടി ഉ​ള്‍പ്പെ​ടെ ചൊ​ക്ര​മു​ടി, പാ​ല്‍ക്കു​ളം മേ​ട്, തോ​പ്രാം​കു​ടി -ഉ​ദ​യ​ഗി​രി മ​ല​നി​ര​ക​ളും കാ​ണാം. മ​ല​മു​ക​ളി​ല്‍ നി​ന്നു​ള്ള കാ​ഴ്ച​ക​ളാ​ല്‍ പ്ര​ശ​സ്ത​മാ​യ കാ​ല്‍വ​രി മൗ​ണ്ട് മ​ല​നി​ര​ക​ളും ക​ണ്ണി​ൽ​പ്പെ​ടും. ഗ്യാ​പ് റോ​ഡ്, പ​ള്ളി​വാ​സ​ല്‍, വെ​ള്ള​ത്തൂ​വ​ല്‍ സ​ര്‍ജ്ജ്, പൂ​പ്പാ​റ, ക​ള്ളി​പ്പാ​റ തു​ട​ങ്ങി​യ മി​ക്ക​യി​ട​ങ്ങ​ളും ഇ​വി​ടെ നി​ന്ന് ദ​ർ​ശി​ക്കാം. ഇ​തോ​ടൊ​പ്പം ചു​റ്റു​മു​ള്ള പ​ച്ച​പ്പി​ന്റെ വ​ന്യ​സൗ​ന്ദ​ര്യ​വും കാ​ടി​ന്റെ നി​ഗൂ​ഢ​ത​യും അ​വി​ടെ മേ​ഞ്ഞു ന​ട​ക്കു​ന്ന ആ​ന​ക​ൾ, കേ​ഴ, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും കാ​ണാ​ന്‍ സാ​ധി​ക്കും.

ദി​വ​സേ​ന എ​ത്തു​ന്ന​ത് നി​ര​വ​ധി പേ​ർ

രാ​വി​ലെ 9 മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം 6 മ​ണി വ​രെ​യാ​ണ് പ്ര​വേ​ശ​നം. മു​തി​ര്‍ന്ന​വ​ര്‍ക്ക് 40 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 20 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്. സ​ഞ്ചാ​രി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ലി​യും നി​ര്‍മി​ച്ചി​ട്ടു​ണ്ട്. 15 പേ​ര​ട​ങ്ങി​യ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​മാ​ണ് ഈ ​സ്ഥ​ലം പ​രി​പാ​ലി​ക്കു​ന്ന​ത്. അ​വ​രി​ല്‍ മൂ​ന്നു പേ​ര്‍ വീ​തം ഓ​രോ ദി​വ​സ​വും സ​ഞ്ചാ​രി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ഇ​വി​ടെ​യു​ണ്ടാ​കും.

എങ്ങനെ എത്താം

തൊ​ടു​പു​ഴ- ചെ​റു​തോ​ണി സം​സ്ഥാ​ന​പാ​ത​യി​ല്‍ കു​യി​ലി​മ​ല സി​വി​ല്‍ സ്റ്റേ​ഷ​നും പൈ​നാ​വി​നും ഇ​ട​യി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജം​ങ്​​ഷ​നി​ല്‍ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഇ.​എം.​ആ​ര്‍.​എ​സ് സ്‌​കൂ​ളി​ന്റെ​യും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്റെ​യും മ​ധ്യേ ഓ​ഫ് റോ​ഡി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ല്‍ മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ൻ​റി​ൽ എ​ത്താം.

ShareSendTweet

Related Posts

യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
Next Post
ഞാന്‍-എന്‍റെ-ഭാര്യയെ-കൊന്നുകളഞ്ഞു,‌!!!-അവൾ-എന്നെ-അനുസരിച്ചില്ല,-ധിക്കാരിയാണ്,-മക്കളുടെ-കൺമുമ്പിൽ-വച്ച്-വീട്ടമ്മയെ-വെട്ടിക്കൊലപ്പെടുത്തി-ഭർത്താവ്,-പിന്നാലെ-കൊലപാതക-വിവരം-ഫേസ്-ബുക്കിൽ-പങ്കുവച്ചു

ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു,‌!!! അവൾ എന്നെ അനുസരിച്ചില്ല, ധിക്കാരിയാണ്, മക്കളുടെ കൺമുമ്പിൽ വച്ച് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്, പിന്നാലെ കൊലപാതക വിവരം ഫേസ് ബുക്കിൽ പങ്കുവച്ചു

9-ദിവസത്തിനുള്ളിൽ-നിങ്ങളുടെ-ഭാഗ്യം-മാറും!-നവരാത്രിയിൽ-ദുർഗ്ഗാദേവിയുടെ-അനുഗ്രഹം-നേടാൻ-ഈ-പ്രത്യേക-വാസ്തു-നിയമങ്ങൾ-പാലിക്കൂ

9 ദിവസത്തിനുള്ളിൽ നിങ്ങളുടെ ഭാഗ്യം മാറും! നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ അനുഗ്രഹം നേടാൻ ഈ പ്രത്യേക വാസ്തു നിയമങ്ങൾ പാലിക്കൂ

‘വീട്ടിൽ-പോടാ’…-ആക്രോശിച്ചുകൊണ്ട്-തലയ്ക്കിട്ട്-അടി,-വീണതോടെ-മർദനം…-ഓട്ടത്തിനിടെ-മറിഞ്ഞു-വീണ-മറ്റൊരാളെ-നിലത്തിട്ട്-ചവിട്ടി!!-കുടിയേറ്റ-വിരുദ്ധ-പ്രക്ഷോഭങ്ങൾക്കിടെ-നോർത്തേൺ-അയർലൻഡിൽ-മലയാളി-യുവാക്കൾക്കു-നേരെ-സംഘംചേർന്ന്-ആക്രമണം

‘വീട്ടിൽ പോടാ’… ആക്രോശിച്ചുകൊണ്ട് തലയ്ക്കിട്ട് അടി, വീണതോടെ മർദനം… ഓട്ടത്തിനിടെ മറിഞ്ഞു വീണ മറ്റൊരാളെ നിലത്തിട്ട് ചവിട്ടി!! കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നോർത്തേൺ അയർലൻഡിൽ മലയാളി യുവാക്കൾക്കു നേരെ സംഘംചേർന്ന് ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എസ്ബിഐയുടെ വമ്പൻ വികസന പദ്ധതി; 300 പുതിയ ശാഖകൾ, 16,000 നിയമനങ്ങൾ
  • ദുബായിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കര്‍ശന നടപടി; ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആർടിഎ
  • ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
  • പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല;

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.