തിരുവനന്തപുരം: സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ‘അവസരവാദി’ പ്രയോഗത്തിലാണ് സഭാ നേതൃത്വം സി.പി.എമ്മുമായി ഇടഞ്ഞത്. സീറോ മലബാര്‍ സഭാ നേതൃത്വത്തെ നേരിട്ടു കണ്ട് ചര്‍ച്ചകളിലൂടെ അനുനയ നീക്കം നടത്താന്‍ എം.വി ഗോവിന്ദനെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പുറത്തുവിടണമെന്ന സഭകളുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചേക്കും.25 വര്‍ഷം മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ […]









