ന്യൂയോർക്കിലെ ഇറാൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ ആഢംബര ഷോപ്പിങ് നിർത്തലാക്കി ട്രംപ് ഭരണകൂടം. പതിവുപോലെ നഗരത്തിലെ ഹോൾസെയിൽ ക്ലബ് സ്റ്റോറായ കോസ്റ്റ്കോയിലെത്താനും ആഡംബര ഉൽപന്നങ്ങൾ വാങ്ങാനായെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ ട്രംപ് ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. മുൻകൂർ അനുമതി തേടാതെ ഇനി കോസ്റ്റ്കോ, സാംസ് ക്ലബ് പോലുള്ള സ്റ്റോറുകളിലേക്ക് വരേണ്ടെന്ന് നോട്ടിസും നൽകി. അതേസമയം മറ്റൊരു രാജ്യത്തിലെയും ഉദ്യോഗസ്ഥർക്കും അമേരിക്ക ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തുകയോ നോട്ടിസ് നൽകുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇറാനെ മനപൂർവം നാണം കെടുത്തിയതുപോലെയായി. ഇറാന് വാച്ച്, ആഭരണം, […]









