
ജീത്തു ജോസഫ് ചിത്രം ‘മിറാഷ്’ തിയേറ്ററിൽ മുന്നേറുകയാണ്. ആസിഫ് അലിയെയും അപര്‍ണ ബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ‘മിറാഷ്’ തീയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. കഥയോടൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്ന വിധത്തില്‍ കഥാപാത്രങ്ങളുടെ പശ്ചാത്തലം, അതിന് ക്രൈമുമായുള്ള ബന്ധം തുടങ്ങിയ വഴികളിലൂടെ പ്രേക്ഷകരെ മുന്നോട്ടു കൊണ്ടുപോവുകയാണ് കഥാകൃത്ത്.
Also Read: കാത്തിരിപ്പിന് വിരാമം! ആസിഫ് അലിയുടെ ‘സർക്കീട്ട്’ ഒടിടിയിൽ; കാണാം ഇന്ന് മുതൽ
ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്‍ജുന്‍ ഗോപന്‍ എന്നിവരാണ് ‘മിറാഷി’ലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മികച്ച രീതിയില്‍ ഇവര്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്.
The post സസ്‌പെൻസ് നിറച്ച് ‘മിറാഷ്’; ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം രണ്ടാം ആഴ്ചയിലേക്ക് appeared first on Express Kerala.









