ആലപ്പുഴ: അമ്മൂമ്മ ഗേറ്റ് തള്ളി നീക്കുന്നതിനിടെ ! റെയിലിൽനിന്ന് തെന്നിമാറി ദേഹത്തു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഗേറ്റ് തലയിലേക്കു പതിച്ച് ചികിത്സയിലായിരുന്ന അഖിൽ മണിയൻ- അശ്വതി ദമ്പതിമാരുടെ മകൻ ഋദവാണ് മരിച്ചത്. അശ്വതിയുടെ വീടായ പഴവീട് തെക്കേ അത്തിത്തറ വീട്ടിൽ 22-നു രാവിലെ 11-നായിരുന്നു അപകടം. അഖിൽ മണിയന്റെ വീട് വൈക്കം ടിവി പുരത്താണ്. അശ്വതിക്കു പനിക്കുന്നതിനാൽ അച്ഛനുമമ്മയും 22-നു രാവിലെ വൈക്കത്തു പോയിരുന്നു. തുടർന്ന് അശ്വതിയെയും കുഞ്ഞിനെയും കൂട്ടി രാവിലെ പതിനൊന്നോടെ കാറിൽ ആലപ്പുഴയിലെ […]









