Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വനത്തിനുള്ളിലെ എൻജിനീയറിങ്​ വിസ്​മയം

by News Desk
September 28, 2025
in TRAVEL
വനത്തിനുള്ളിലെ-എൻജിനീയറിങ്​-വിസ്​മയം

വനത്തിനുള്ളിലെ എൻജിനീയറിങ്​ വിസ്​മയം

അക്ഷരാഭ്യാസമില്ലെങ്കിലും, കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിലെ വനത്തിനുള്ളിൽ പളനിസാമിയെന്ന മുതുവാൻ സമുദായത്തിൽപെട്ട ആദിവാസി യുവാവ്​ തീർത്തുവെച്ചിരിക്കുന്ന വിസ്​മയങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും. മോഹൻലാൽ തകർത്തഭിനയിച്ച ​‘ഭ്രമരം’ സിനിമയിലൂടെ ഈ ദൃശ്യവിസ്​മയ സ്​ഥലങ്ങൾ പുറംലോകമറിഞ്ഞതിന്​ ശേഷമാണ്​ ഇവിടേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​ തുടങ്ങിയത്​.

പ്രകൃതി, സൗന്ദര്യം കനിഞ്ഞുനൽകിയ ഈ സ്​ഥലത്ത്​ സഞ്ചാരികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ചെറിയവരുമാനവും ലക്ഷ്യമിട്ടാണ്​ പളനിസാമിയെന്ന മിടുക്കൻ യുവാവ്​ ഇവിടെ പുൽത്തൈല നിർമാണം തുടങ്ങുന്നത്​. അതും സ്വന്തമായി വികസിപ്പിച്ചെടുത്ത നിർമാണ രീതിയിലൂടെ. ശുദ്ധമായ ഇൗ പുൽത്തൈലത്തിന്​ ഇന്ന്​ വിദേശത്തും സ്വദേശത്തും ആവശ്യക്കാർ ഏറെയാണ്​. മുൻകൂട്ടി ബുക്ക്​ ചെയ്യാതെ കിട്ടുന്ന കാര്യം പ്രയാസവും.

വനത്തിനുള്ളിലെ പുൽത്തൈല നിർമാണ കേന്ദ്രവും കൃഷിത്തോട്ടങ്ങളിലൊന്നും

പുൽത്തൈലത്തിനുള്ള ഇഞ്ചിപ്പുല്ല്​ നട്ടുവളർത്തിയിരുന്ന സ്​ഥലത്തിന്​ നടുവിലായി ഉണ്ടായിരുന്ന മരം വെട്ടിമാറ്റണമെന്ന്​ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ്​ അതിലൊരു ഏറുമാടം കെട്ടിയാലോ എന്ന്​ പളനിസാമിക്ക്​ തോന്നിയത്​. ഇത്രയും ഉറപ്പുള്ള അതും താഴെനിന്ന്​ ഒരു താങ്ങുപോലുമില്ലാത്ത പളനിസാമി നിർമിച്ച ഏറുമാടം എല്ലാവർക്കും ഒരു അദ്ഭുതമായിരുന്നു​. 8-10 പേർ ഒരുമിച്ച്​ കയറിനിന്നാലും ഒരു ചെറിയ ആട്ടംപോലും ഈ ഏറുമാടത്തിനില്ല.

പളനിസാമി

ഏറുമാടത്തിൽ കയറാനുള്ള പടവുകളിൽ മാത്രമാണ്​ തറനിരപ്പിൽനിന്ന്​ താങ്ങ്​ ​കൊടുത്തിട്ടുള്ളത്​. ബാക്കി മുഴുവൻ മരത്തി​ന്റെ ചില്ലകൾക്കനുസരിച്ച്​ തടിയുറപ്പിച്ചാണ്​ ഒരുവർഷത്തോളം പണിപ്പെട്ട്​ പളനിസാമി ഇതിന്റെ നിർമാണം പൂർത്തീകരിച്ചത്​. ഏത്​ എൻജിനീയറും തോറ്റുപോകുന്ന ഒരു എൻജിനീയറിങ്​ വിസ്​മയം തന്നെയാണ്​ ഈ ഏറുമാടം. ഇന്ന്​ ഈ ആദിവാസി യുവാവിന്റെ പ്രധാന വരുമാനമാർഗം കൂടിയാണിത്​.

വനത്തിനുള്ളിലെ വിഭവങ്ങൾ വേണമെങ്കിലും പളനിസാമിയെ സമീപിച്ചാൽ മതി. കാട്ടാനകളോടും കാട്ടുമൃഗങ്ങളോടും പോരാടി​ കൊണ്ടുവരുന്ന കാട്ടുതേനും കാട്ടുനെല്ലിക്കയുമാണ്​ കൂട്ടത്തിൽ പ്രധാനികൾ. 700 അടി ഉയരത്തിലുള്ള ഒറ്റപ്പാറയിലാണ് അഞ്ഞൂറിലേറെ തേൻകൂടുകളുള്ള തേൻപാറ.

നൂറ്റാണ്ടുകളായി ഈ പാറക്ക് മുകളിൽനിന്ന് വടംകെട്ടിയിറങ്ങി തേൻ ശേഖരിക്കുന്നത് ആദിവാസികളുടെ ആചാരത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇപ്പോൾ പളനിസാമിയുൾപ്പെടെ വ​​ളരെക്കുറച്ചുപേർ മാത്രമാണ് അതിസാഹസികമായി തേൻ ശേഖരിക്കാൻ ഇറങ്ങാറുള്ളത്. പുൽ​ത്തൈലത്തിന്​ പുറമെ സ്ട്രോബറി, കാരറ്റ്​, കൂർക്ക, പേരയ്​ക്ക, മരത്തക്കാളി തുടങ്ങി നിരവധി കൃഷികളും ഈ യുവാവ്​ ചെയ്യുന്നുണ്ട്​. ആവശ്യക്കാർ കൂടുതലുള്ളതുകൊണ്ട്​ മുൻകൂട്ടി പറയണമെന്ന്​ മാത്രം.

മരത്തക്കാളി

സ്ട്രോബറി

മൂന്നാർ, വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളൊക്കെ സന്ദർശിക്കാൻ പറ്റിയ സമയമാണിപ്പോൾ. ഏത് നിമിഷവും കാഴ്ചകളെ കണ്ണിൽനിന്ന് മായ്ക്കുന്ന കോടമഞ്ഞ്​ നിറഞ്ഞ കാലാവസ്​ഥയും ഫ്രൂട്ട്സ് തോട്ടങ്ങളുമാണ്​ സഞ്ചാരികളെ ഇവിടേക്ക്​ ആകർഷിക്കുന്നത്​. കൂടാതെ ശീതകാല പച്ചക്കറികളുടെയും കാഴ്​ചകളുടെയും കോടമഞ്ഞിന്റെയും പഴവർഗങ്ങളുടെയും ഒരു മായാലോകമാണ്​ ഈ സ്ഥലങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്​.

ShareSendTweet

Related Posts

യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
Next Post
കരൂർ-ദുരന്തത്തിൽ-ധനസഹായം-പ്രഖ്യാപിച്ച്-പ്രധാനമന്ത്രി;-മരിച്ചവരുടെ-കുടുംബത്തിന്-2-ലക്ഷം,-പരിക്കേറ്റവർക്ക്-50,000-രൂപവീതം

കരൂർ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം, പരിക്കേറ്റവർക്ക് 50,000 രൂപവീതം

കരൂരിൽ-ദളപതിക്ക്-കറുപ്പ്-‘പുള്ളികുത്താൻ’-ഗൂഢാലോചന-നടന്നോ-?-സിബിഐ-അന്വേഷണം-ആവശ്യപ്പെട്ട്-ടിവി.കെ

കരൂരിൽ ദളപതിക്ക് കറുപ്പ് ‘പുള്ളികുത്താൻ’ ഗൂഢാലോചന നടന്നോ ? സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ

മുന്‍-ഡല്‍ഹി-ക്യാപ്റ്റന്‍-മിഥുന്‍-മന്‍ഹാസ്-ബിസിസിഐയുടെ-പുതിയ-പ്രസിഡന്റ്,-ശുക്ലയും-സൈകിയയും-തുടരും

മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ്, ശുക്ലയും സൈകിയയും തുടരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എസ്ബിഐയുടെ വമ്പൻ വികസന പദ്ധതി; 300 പുതിയ ശാഖകൾ, 16,000 നിയമനങ്ങൾ
  • ദുബായിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കര്‍ശന നടപടി; ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആർടിഎ
  • ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
  • പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല;

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.