
മുംബൈ: ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസിഡന്റാകുക എന്നത് ഒരു വലിയ ബഹുമതിയാണ്, മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിനുശേഷം മന്‍ഹാസ് പറഞ്ഞു. ‘അതേ സമയം ഇതൊരു വലിയ ഉത്തരവാദിത്തമാണ്, എന്റെ കഴിവുകള്‍ പരമാവധി ഉപയോഗിച്ച് അത് നന്നായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.’
അദേ്ദഹം പറഞ്ഞു.
ഒക്ടോബറില്‍ 46 വയസ്സ് തികയുന്ന മന്‍ഹാസ് 1997-98 മുതല്‍ 2016-17 വരെ 20 വര്‍ഷം ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 9714 റണ്‍സും, 130 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 4126 റണ്‍സും, 91 ടി20കളും നേടിയിട്ടുണ്ട്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്നതിനായി ബിസിസിഐ നിയോഗിച്ച സബ് കമ്മിറ്റിയില്‍ അംഗമായിരുന്നു. ബംഗ്ലാദേശ് പുരുഷ അണ്ടര്‍ 19 ടീമിന്റെയും ഐപിഎല്‍ ടീമുകളായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് , റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയുടെയും ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ഉള്‍പ്പെടെ വിവിധ ടീമുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.









