
ദുബായ് ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.1 ഓവറിൽ വെറും 146 റൺസിന് എല്ലാം പുറത്തായി.
ഒപ്പണർ സാഹിബ്‌സാദാ ഫർഹാൻ (38 പന്തിൽ 57, 3 സിക്സ്, 5 ഫോർ), ഫഖർ സമാൻ (35 പന്തിൽ 46) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 84 റൺസ് പങ്കിട്ടെങ്കിലും പിന്നീട് മദ്ധ്യനിര തകർന്നുവീണു. സയിം അയൂബ് (14), മുഹമ്മദ് ഹാരിസ് (0), ഹുസൈൻ തലാത് (1), സൽമാൻ ആഗ (8), ഷഹീൻ അഫ്രീദി (0), ഫഹീം അഷ്‌റഫ് (0), ഹാരിസ് റൗഫ് (6) എന്നിവർ തുടർച്ചയായി പുറത്താകുകയായിരുന്നു.
ഇന്ത്യൻ ബൗളർമാർ തിളങ്ങി
കുൽദീപ് യാദവ് – 4 വിക്കറ്റ്
വരുൺ ചക്രവർത്തി – 2 വിക്കറ്റ്
ജസ്പ്രീത് ബുമ്ര – 2 വിക്കറ്റ്
അക്ഷർ പട്ടേൽ – 2 വിക്കറ്റ്
ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാൽ ശിവം ദുബെയാണ് ഇന്ത്യയ്‌ക്ക് വേണ്ടി ബൗളിങ് ആരംഭിച്ചത്.
ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുത്തു. ഹാർദിക്കിന് പകരം റിങ്കു സിങ് ടീമിലെത്തി. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രീത് ബുമ്ര, ശിവം ദുബെ എന്നിവർ തിരിച്ചെത്തി.
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
പാകിസ്ഥാൻ: സാഹിബ്‌സാദാ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ഏഷ്യാകപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്. ഒൻപതാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് മുന്നിൽ 147 റൺസ് വിജയലക്ഷ്യം.









