
കോട്ടയം: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയതില്‍ അഭിമാനിക്കുമ്പോഴും ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ലെന്ന് ശശി തരൂര്‍ എംപി എക്സ് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ചാണ് ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചത്.
എക്സ് പോസ്റ്റില്‍ നിന്ന്: വിജയകരമായ അഭിഷേക് ശര്‍മ – സഞ്ജു സാംസണ്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നതാണ് അതില്‍ പ്രധാനം. ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള സഞ്ജുവിനെ അത്ര പരിചിതമല്ലാത്ത മധ്യനിരയിലേക്ക് ഇറക്കേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നോ. സഞ്ജുവിന് പകരം ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം ഈ മാറ്റത്തെ നീതികരിക്കുന്നതാണോ. സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുകയും ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലോ മറ്റോ ഇറങ്ങുകയും അല്ലേ വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.









