വാഷിംഗ്ടൺ: ഇസ്രയേലിന്റെ ദോഹ ആക്രമണത്തിൽ ഖത്തറിനോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസിൽ നിന്നും നടത്തിയ ടെലഫോൺ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങൾ അറിയിച്ചു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുൻപാണ് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനിയ്ക്ക് നെതന്യാഹുവിന്റെ ഫോൺ കോൾ ലഭിച്ചത്. പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെ വൈറ്റ്ഹൗസിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കുക. അതേസമയം, […]









