മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ സെപ്റ്റംബർ 26-ന് കാൾട്ടൻ ഹോട്ടൽ അദ്ലിയയിൽ മലയാളി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി ഓണം ആഘോഷിച്ചു.
200-ലധികം കുട്ടികളുടെയും സ്ത്രീകളുടെയും സജീവമായ പങ്കാളിത്തം പരിപാടിയെ വർണ്ണാഭമാക്കി.വിവിധകലാപരിപാടികൾക്കും മത്സരപരിപാടികൾക്കും ഒപ്പം, വടംവലി മത്സരവും നടത്തി.
വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത് പനേഷ്യ റെസ്റ്റോറന്റ് ആയിരുന്നു.ടെക്സസ് ട്രാവെൽസ് ഗിഫ്റ്റുകൾ സ്‌പോൺസർചെയ്തു.
സോനാ ഗോൾഡ്, ബി എഫ് സി എന്നിവയും മറ്റ് പ്രധാന സ്പോൺസർമാരായിരുന്നു.പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
പരിപാടിയുടെ വിജയത്തിനായി
ഷറീൻ ഷൗഖത്തലി, ഷിഫ സുഹൈൽ, ഷഫീല യാസിർ, സ്മിത ജെകബ് സോണിയ വിനു, മെഹ്‌നാസ് മജീദ് എന്നിവർ നേതൃത്വം നൽകി.









