വാഷിങ്ടൺ: അധികാരത്തിലെത്തിയപ്പോൾ മുതൽ ട്രാൻസ് ജെൻഡറുകൾക്കെതിരെ മുഖംതിരിക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്. ഇതിന്റെ അടുത്ത പടിയായി ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന, വിദേശത്ത് പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്‌ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിങ് നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥനെയും സന്നദ്ധ സംഘടനകളെയും ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമാണ് പുതിയ നയംമാറ്റം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മാത്രമല്ല ട്രാൻസ്‌ജെൻഡർ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്കുള്ള യുഎസ് ഫണ്ടിങ് നിർത്തലാക്കുമെന്നാണ് സൂചന. അതേസമയം യുഎസിൻറെ […]









