
ന്യൂയോര്‍ക്ക്: ഗ്രാന്‍റ് ചെസ് ടൂറില്‍ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില‍് ലെവോണ്‍ ആരോണിയനുമായി തോറ്റു. ആദ്യ ക്ലാസിക് റൗണ്ടുകള്‍ സമനിലയില്‍ ആയതോടെ പിന്നീട് നടന്ന റാപിഡ്, ബ്ലിറ്റ്സ് ചെസ് മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് ജയത്തോടെ ആര്‍മീനിയന്‍ താരം ലെവോണ്‍ ആരോണിയന്‍ മൂന്നാം സ്ഥാനം നേടി. പ്രജ്ഞാനന്ദയ്‌ക്ക് 35.5 ലക്ഷം രൂപ സമ്മാനമായി ലഭിയ്‌ക്കും.
ഗ്രാന്‍റ് ചെസ് ടൂറില്‍ യുഎസ് താരം ഫാബിയാനോ കരുവാന ചാമ്പ്യനായി. ഫ്രഞ്ച് താരം മാക്സിം വാചിയര്‍ ലെഗ്രാവുമായുള്ള ഫൈനലില്‍ ഫാബിയാനോ കരുവാന വിജയിച്ചു. അടുത്ത വര്‍ഷത്തെ ഗ്രാന്‍റ് ചെസ് ടൂറിലേക്ക് ആദ്യ മൂന്ന് സ്ഥാനക്കാരായ ഫാബിയാനോ കരുവാന, മാക്സിം വാചിയര്‍ ലെഗ്രാവ്, ലെവോണ്‍ ആരോണിയന്‍ എന്നിവര്‍ക്ക് പ്രവേശനം ലഭിച്ചു.
ഒന്നാം സ്ഥാനക്കാരനായ ഫാബിയാനോ കരുവാനയ്‌ക്ക് ഒരു കോടി 32 ലക്ഷം രൂപ സമ്മാനമായി ലഭിയ്‌ക്കും. രണ്ടാം സ്ഥാനക്കാരനായ മാക്സിം വാചിയര്‍ ലെഗ്രാവിന് 88 ലക്ഷം രൂപ നല്‍കും. മൂന്നാം സ്ഥാനം നേടിയ ലെവോണ്‍ ആരോണിയന് 53 ലക്ഷം രൂപ ലഭിയ്‌ക്കും.









