ജെറുസലേം: ട്രംപിന്റെ നിർദേശങ്ങൾ ഹമാസ് ഭാഗികമായി അംഗീകരിച്ചതിനു പിന്നാലെ ആക്രമണം നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ട്രംപിന്റെ 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നും […]









