യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ(27)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവേ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം 2023-ലാണ് പോൾ ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. ആറ് മാസം മുമ്പ് അദ്ദേഹം മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി. മുഴുവൻ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈമായി ജോലിയിൽ പ്രവേശിച്ചത്. […]









