തിരുവനന്തപുരം: വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നതിന്റെ കാരണം ഭർത്താവ് ദിലീപ് ആണെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് മറപപടിയുമായി നടി കാവ്യാ മാധവൻ. കുടുംബജീവിതം പൂർണമായും അനുഭവിച്ചറിയുക എന്ന തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നിലെന്ന് കാവ്യ തുറന്നുപറഞ്ഞു. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം. ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം […]









