ന്യൂഡൽഹി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പുറമേനിന്നും നേരിട്ടും വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാനുള്ള നീക്കമാണു ഇപ്പോൾ നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപെട്ടിട്ടില്ല, ശബരിമലയിൽ കുറ്റം ചെയ്തവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നതിൽ സംശയിക്കേണ്ട. ഹൈക്കോടതി അത്തരമൊരു നിലപാട് എടുത്തപ്പോൾ തന്നെ സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ വാക്കുകൾ ഇങ്ങനെ- ‘‘ശബരിമലയിൽ എന്ത് ക്രമക്കേടാണ് നടന്നത് എന്ന് അന്വേഷിക്കാനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. […]









