റാമല്ല: ഇസ്രയേൽ- ഗാസ കരാർ പ്രകാരം ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തെങ്കിലും പലസ്തീൻ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയയ്ക്കില്ലെന്ന് ഇസ്രയേൽ. കൂടാതെ ഹമാസ് ദീർഘകാലമായി ആവശ്യപ്പെടുന്ന മറ്റു പ്രമുഖ തടവുകാരെ മോചിപ്പിക്കാനും ഇസ്രയേൽ വിസമ്മതിച്ചു. ബർഗൂത്തിയെയും മറ്റു പ്രമുഖരെയും മോചിപ്പിക്കണമെന്നു സംഘം നിർബന്ധിക്കുന്നുണ്ടെന്നും മധ്യസ്ഥരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ മൂസ അബു മർസൂഖ് അൽ ജസീറ ടിവി നെറ്റ്‌വർക്കിനോടു പറഞ്ഞു. അതേസമയം ബർഗൂത്തിയെ ഒരു ഭീകര നേതാവായാണ് ഇസ്രയേൽ […]









