
മലപ്പുറം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശിയായ സദ്ദാമാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം നഗ്ന ചിത്രങ്ങൾ കൈക്കലാക്കി യുവതിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളുടെ പെരുമാറ്റത്തിൽ ബുദ്ധിമുട്ടു തോന്നിയ യുവതി കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 30 മുതൽ ഈ മാസം ഏഴ് വരെയുള്ള കാലയളവിലാണ് ഈ സംഭവം നടക്കുന്നത്. പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. 24 കാരിയായ ഈ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ പരിചയപ്പെടുന്നത്. ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവാണെന്നും പറഞ്ഞും മോട്ടിവേഷൻ സ്പീക്കർ ആണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകുകയും ഇത് പെൺകുട്ടിയുടെ കുടുംബത്തിനും അറിയാമെന്ന് പറയുകയും പെൺകുട്ടിയെ വിശ്വസിപ്പിച്ചു.
ALSO READ: ക്ഷേത്രങ്ങളിലെ കവർച്ചാ കേസ്; പ്രതി പിടിയിൽ, പഞ്ചലോഹത്തിടമ്പ് ഉൾപ്പെടെയുള്ളവ കണ്ടെത്തി
ഇതിന് പിന്നാലെ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ കൈക്കലാക്കി. പിന്നീട് പുറത്തുപോകാമെന്ന് ഉൾപ്പെടെ പറഞ്ഞിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ മാനസികമായി ബുദ്ധിമുട്ട് തോന്നിയതോടെ പെൺകുട്ടി ബന്ധപ്പെട്ടവരോട് കാര്യം പറഞ്ഞു. പെൺകുട്ടി കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം ഏഴിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് ഒടുവിൽ ഇന്ന് ഈ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
The post ഭീഷണിപ്പെടുത്തി ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ appeared first on Express Kerala.









