വാഷിങ്ടൺ: തീരുവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പണി കൊടുത്ത ഇന്ത്യയിൽ നിന്നു തന്നെ സഹായം തേടി അമേരിക്ക. ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യം തകർക്കാൻ ഇന്ത്യയുടേയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് അമേരിക്ക എങ്ങനെ സ്വയം രക്ഷിക്കുമെന്ന ഫോക്സ് ന്യൂസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനായി ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. […]









