കാബൂൾ: പാക്കിസ്ഥാൻ- അഫ്ഗാനിസ്താൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ രൂക്ഷം. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 15 അഫ്ഗാൻ പൗരന്മാരും ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ആറ് അർധസൈനികർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തപ്പോൾ സാധാരണക്കാരായ 15 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച രാത്രി അഫ്ഗാൻ സൈന്യവും പ്രാദേശിക തീവ്രവാദികളും നടത്തിയ അതിർത്തി കടന്നുള്ള വെടിവെപ്പിന് തങ്ങളുടെ സൈന്യം തിരിച്ചടിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഖുറം പ്രദേശത്ത് […]









