
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം നിർവ്വഹിക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് “ധുരന്ദർ”. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടൈറ്റിൽ ട്രാക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒരു ഗാനമാണ് ടൈറ്റിൽ ട്രാക്ക് ആയി പുറത്തു വിട്ടിരിക്കുന്നത്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും.
ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ ധീരമായ സംയോജനമാണ് ഈ ഗാനം. ഹനുമാൻകൈൻഡ്, ജാസ്‍മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൌർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Also Read: ബാഹുബലി ദി എപിക് ചിത്രത്തിൻ്റെ ട്രെയ്ലർ എത്തി
അതേസമയം നേരത്തെ രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വൻ ശ്രദ്ധ സ്വന്തമാക്കിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിൽ രൺവീറിനെ അവതരിപ്പിച്ച “ധുരന്ദർ” ഫസ്റ്റ് ലുക്ക് വീഡിയോ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടിയിരുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ.
The post ‘ധുരന്ദർ’ ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക് എത്തി appeared first on Express Kerala.









