സന: ഓഗസ്റ്റ് 28ന് യെമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക മേധാവിയും ചീഫ് ഓഫ് സ്റ്റാഫുമായ മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. യെമൻ സായുധ സംഘമായ ഹൂതികളാണ് പ്രസ്താവനയിലൂടെ തങ്ങളുടെ നേതാവിന്റെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഗമാരിയും അദ്ദേഹത്തിന്റെ 13കാരനായ മകൻ ഹുസൈനും കൊല്ലപ്പെട്ടുവെന്നാണ് ഹൂതികൾ പ്രതികരിച്ചു. എന്നാൽ ഇസ്രയേലുമായുള്ള പ്രശ്‌നങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൂതികൾ, ചെയ്ത തെറ്റിന് ഇസ്രയേലിന് തക്കതായ മറുപടി ലഭിക്കുമെന്നും പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. യെമൻ […]









