ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിൽ താലിബാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഇന്ത്യയും താലിബാനുമായി യുദ്ധത്തിനു തയാറാണെന്നു വെല്ലുവിളിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് ആസിഫിന്റെ പ്രതികരണം. അഭിമുഖത്തിൽ അതിർത്തിയിൽ ഇന്ത്യ ‘വൃത്തികെട്ട കളികൾ’ കളിക്കാൻ ശ്രമിക്കുമോയെന്ന് ചോദിച്ചപ്പോൾ, തീർച്ചയായും, അത് തള്ളിക്കളയാനാവില്ല. അതിന് വലിയ സാധ്യതകളുണ്ടെന്ന് ആസിഫ് പറഞ്ഞു. പിന്നാലെ പ്രതികരിക്കാനുള്ള തന്ത്രങ്ങൾ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അതെ, തന്ത്രങ്ങൾ തയ്യാറാണ്. എനിക്കത് പരസ്യമായി […]









