വാഷിങ്ടൻ: റഷ്യയുമായി ഇനി എണ്ണ വ്യാപാരം ഇന്ത്യ നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് തിങ്കളാഴ്ചയും ആവർത്തിച്ച് വ്യക്തമാക്കി. ‘‘ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ഞാൻ സംസാരിച്ചു, റഷ്യൻ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു’’ – പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വച്ച് മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് ഇത്തരമൊരു […]









