ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തൂത്തെറിഞ്ഞ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പുതുതായി രൂപീകരിച്ച വനിതാ വിഭാഗമായ ജമാത്ത് ഉൽ-മുമിനാത്തിലേക്ക് റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നെന്ന് റിപ്പോർട്ട്. സംഘടനയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നത് അടക്കമുള്ള ശ്രമങ്ങളുടെ ഭാഗമായി ‘തുഫത് അൽ-മുമിനത്ത്’ എന്ന ഓൺലൈൻ കോഴ്‌സ് ആരംഭിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ സ്ത്രീകളെ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയുമാണ് ഓൺലൈൻ കോഴ്‌സിന്റെ മറ്റൊരു ലക്ഷ്യം. ദിവസവും 40 മിനിറ്റ് വീതമുള്ള ഓൺലൈൻ ക്ലാസുകളാണ് നവംബർ 8ന് […]
 
  
 
 
  
 







