
തിരുവനന്തപുരം: അമിതമായി മദ്യപിച്ച് ട്രെയിൻ യാത്രയ്ക്കെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്. യാത്ര ചെയ്യാൻ സാധിക്കാത്ത വിധം മദ്യപിച്ചെത്തിയ 72 പേർക്കെതിരെയാണ് റെയിൽവെ പോലീസ് കേസെടുത്തിരിക്കുന്നത്. റെയിൽവേ പൊലീസിന്റെ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വർക്കലയിൽ ട്രെയിനിലെ ആക്രമണത്തെ തുടർന്നാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയത്.
തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിൽ ചികിത്സയിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്‌സോണൽ ഇഞ്ചുറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും.എന്നാൽ എത്രനാൾ ഇങ്ങനെ അബോധാവസ്ഥയിൽ തുടരുമെന്നും വ്യക്തമല്ല.അതേസമയം, എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളോയില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
The post ‘ഓപ്പറേഷൻ രക്ഷിത’; അമിതമായി മദ്യപിച്ച് ട്രെയിൻ യാത്രയ്ക്കെത്തി; 72 പേർക്കെതിരെ കേസെടുത്ത് റെയിൽവെ പോലീസ് appeared first on Express Kerala.









