
ഛണ്ഡീഗഢ്: വീടിന് പുറത്ത് ബഹളം വയ്ക്കുന്നത് കേട്ട് തടയാനെത്തി. ഹരിയാനയിൽ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന് അക്രമി സംഘം. എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ രമേശ് കുമാറാണ് വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ കൊല്ലപ്പെട്ടത്. ഹിസാറിലെ ധ്യാനി ശ്യാംലാൽ പ്രദേശത്ത് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
വീടിന് പുറത്ത് ഒരു സംഘം ബഹളം വയ്ക്കുന്നത് തടയാൻ ശ്രമിച്ചതിനു പിന്നാലെയായിരുന്നു 57കാരനായ എസ്ഐയെ അക്രമികൾ തല്ലിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. കട്ടകളും കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
The post ഹരിയാനയിൽ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന് അക്രമി സംഘം appeared first on Express Kerala.









