
ഗോവ:ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ഗോവ ഫിഡെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ അപകടകാരിയായ ലെവോണ്‍ ആരോണിയനെയാണ് രണ്ടാമത്തെ ക്ലാസിക്കല്‍ ഗെയിമില്‍ അര്‍ജുന്‍ തോല്‍പിച്ചത്.
പ്രജ്ഞാനന്ദയും ഗുകേഷും തോറ്റു പുറത്തായ ടൂര്‍ണ്ണമെന്‍റില്‍ വലിയ പ്രതീക്ഷയായി അര്‍ജുന്‍ എരിഗെയ്സി നിലകൊള്ളുന്നു. ക്വാര്‍ട്ടറില്‍ അപകടകാരികളായ കളിക്കാരുണ്ടെങ്കിലും അപാരഫോമിലായ അര്‍ജുന്‍ എരിഗെയ്സി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാര്‍.
ഇന്ത്യയുടെ മറ്റൊരുതാരമായ പി. ഹരികൃഷ്ണയും ജോസ് എഡ്വേര്‍ഡോ മാര്‍ട്ടിനെസും തമ്മിലുള്ള രണ്ടാമത്തെ ക്ലാസിക്കല്‍ മത്സരം സമനിലയിലായി. ഇരുവരും ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടും.









