
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡിന്‍ പിച്ച് ബാറ്റര്‍മാര്‍ക്ക് ദുസ്സഹമെങ്കിലും ഭാരത വിക്കറ്റ് കീപ്പറും ഉപനായകനുമായ ഋഷഭ് ഒരപൂര്‍വ്വ ഭാരത റിക്കാര്‍ഡ് ഭേദിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഭാരതീയന്‍ എന്ന വിരേന്ദ്ര സേവാഗിന്റെ റിക്കാര്‍ഡ് ആണ് മറികടന്നത്. സേവാഗ് ഭാരതത്തിനായി 91 സിക്‌സറുകളടിച്ചു. പന്ത് നിലവിലെ മത്സരത്തിലൂടെ 92 സിക്‌സറിലെത്തി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ ലോങ് ഓണിന് മുകളിലൂടെ പറത്തിക്കൊണ്ടാണ് ഋഷഭ് അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
ടെസ്റ്റില്‍ ഭാരതത്തിനായി കൂടുതല്‍ സിക്‌സര്‍ നേടിയ അഞ്ച് പേര്‍- ഋഷഭ് പന്ത്(92*), വിരേന്ദ്ര സേവാഗ്(91), രോഹിത് ശര്‍മ(88), രവീന്ദ്ര ജഡേജ(80*), മഹേന്ദ്ര സിങ് ധോണി(78)









