ബീജിംഗ്: വർഷങ്ങളായി മറ്റ് രാജ്യങ്ങളെ ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി വരുന്ന അമേരിക്ക തന്നെ കഴിഞ്ഞ രണ്ടുദശാബ്ദത്തിനിടെ ചൈനീസ് വായ്പകളും ധനസഹായവും ഏറ്റുവാങ്ങിയ ഏറ്റവും വലിയ രാജ്യമായി മാറിയതായി പുതിയ റിപ്പോർട്ട്. അമേരിക്കയിലെ വില്യം ആൻഡ് മേരി സർവ്വകലാശാലയുടെ ഗവേഷണ കേന്ദ്രമായ എയ്ഡ്‌ഡേറ്റ പുറത്തിറക്കിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2.2 ലക്ഷംകോടി ഡോളറിന്റെ വായ്പയാണ് ചൈന ലോകമാകമാനം നൽകിയത്. ഇതിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടി യോളം രൂപ) വായ്പയും ധനസഹായവും […]









