ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതികളിൽ ഒരാൾക്ക് ജെയ്‌ഷെ മുഹമ്മദിലെ ഭീകരൻ ‘ഹൻസുള്ള ബോംബ് നിർമാണ വീഡിയോകൾ അയച്ചുകൊടുത്തതായി റിപ്പോർട്ട്. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച് 15 പേരുടെ മരണത്തിനിടയാക്കിയ ബോംബ് ഇങ്ങനെയാണ് നിർമിച്ചതെന്നാണ് വിവരം. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിലെ ‘ഹൻസുള്ള’ എന്നറിയപ്പെടുന്ന ഭീകരനാണ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളായ ഡോ. മുസമിൽ ഷക്കീലിന് വീഡിയോകൾ അയച്ചുകൊടുത്തതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം ഒക്ടോബറിൽ ജമ്മു കശ്മീരിലെ നൗഗാമിൽ കാണപ്പെട്ട ജെയ്‌ഷെ മുഹമ്മദിന്റെ പോസ്റ്ററുകളിൽ ‘കമാൻഡർ […]








