
ധാക്ക: അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ബംഗ്ലാദേശ് വമ്പന്‍ ലീഡിലേക്ക്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്. ആതിഥേയരായ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ നേടിയ 476 റണ്‍സിനെതിരെ അയര്‍ലന്‍ഡ് 265 റണ്‍സെടുത്ത് എല്ലാവരും പുറത്തായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി ഓപ്പണര്‍മാര്‍ രണ്ട് പേരും അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. മഹ്‌മദുല്‍ ഹസന്‍ ജോയി(60) പുറത്തായി. മറ്റൊരു ഓപ്പണര്‍ ഷഡ്മാന്‍ ഇസ്ലാമും(69) മോമിനുല്‍ ഹഖും(19) ആണ് ക്രീസില്‍. അയര്‍ലന്‍ഡിന്റെ ഗാവിന്‍ ഹോയിക്ക് ഒരു വിക്കറ്റ്.
തലേന്ന് അഞ്ചിന് 98 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലോര്‍കാന്‍ ടക്കര്‍(75) നേടിയ അര്‍ദ്ധ സെഞ്ച്വറി ബലത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. ടക്കറിനൊ്പം സ്റ്റീഫന്‍ ദോഹെനി(46)യും ജോര്‍ജാന്‍ നീലും(49) മികവുകാട്ടി. ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാല് വിക്കറ്റ് നേടി. ഖാലിദ് അഹമ്മദും ഹസന്‍ മുറാദും രണ്ട് വീതം വിക്കറ്റുകള്‍ നേടി. എബഡോട്ട് ഹൊസ്സെയ്ന്‍ മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.









