ലാഗോസ്: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാസഭ നടത്തുന്ന സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇവർ ഇപ്പോൾ ബന്ധുക്കളുടെ അടുക്കൽ എത്തിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. 253 വിദ്യാർഥികളും 12 അധ്യാപകരും ഇപ്പോഴും തടവിലുണ്ട്. ഇവർ എവിടെയാണ് എന്നത് അവ്യക്തമായിത്തുടരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സെയ്ന്റ് മേരീസ് സ്കൂളിന്റെ ബോർഡിങ്ങിൽനിന്നാണ് 10-നും 18-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളേയും ആൺകുട്ടികളേയും സായുധസംഘം തട്ടിക്കൊണ്ടുപോയത്. ആകെ 629 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇവരിൽ 303 പേരെയാണ് സംഘം […]









