ബെയ്റൂട്ട്: യുഎസ് തലയ്ക്കു വിലയിട്ട ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ബെയ്റൂട്ടിൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. യുഎസിന്റെ മധ്യസ്ഥതയിൽ ഒരുവർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ആക്രമണം നടത്തുന്നത്. അതേസമയം യുഎസ് ട്രഷറി […]









