ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ അങ്കത്തിനു തുടക്കംകുറിച്ച ഇന്ത്യയുടേയും റഷ്യയുടേയും പ്രധാനപ്പെട്ട സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന് ആവശ്യക്കാർ കൂടുന്നു. മിസൈലുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ 450 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടിയിലധികം രൂപ) പ്രതിരോധ കരാറുകൾക്ക് അന്തിമരൂപം നൽകിയെന്നാണ് റിപ്പോർട്ട്. കരാറുകൾ സമീപഭാവിയിൽ ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷ. ഇൻഡോനേഷ്യയുമായുള്ള കരാറിനായി റഷ്യയുടെ അനുമതിക്ക് കാത്തിരിക്കുകയാണിപ്പോൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായി. എന്നാൽ, ബ്രഹ്‌മോസ് ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചതായതിനാൽ റഷ്യയുടെകൂടി അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ, ഇത് […]









