
ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യയെ തകർത്ത് 2-0ന് പരമ്പര തൂത്ത് വാരി ചരിത്ര ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 408 റൺസിന്റെ കൂറ്റൻ ജയത്തോടെയാണ് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാർ ഇന്ത്യയെ സ്വന്തം മണ്ണിൽ നിലംപരിശാക്കിയത്. രണ്ടാം ഇന്നിങ്സിൽ കളി സമനിലയാക്കാൻ പാകത്തിൽ പിടിച്ചുനിൽക്കാൻ പോലും ഇന്ത്യൻ ബാറ്റർമാർക്കായില്ല. 140 റൺസിന് ആണ് ഓൾ ഔട്ടായത്.
25 വർഷത്തിന് ശേഷം ആണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. 2000ൽ ആയിരുന്നു ഇതിന് മുൻപ് ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക റെഡ് ബോൾ പരമ്പര പിടിക്കുന്നത്. 2024ൽ ന്യൂസിലൻഡിനോട് 3-0ന് തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കയോട് 2-0നും വീണതോടെ വലിയ ആഘാതമാണ് ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റിരിക്കുന്നത്.

ഒരു ദശാബ്ദത്തോളം സ്വന്തം മണ്ണിൽ ടെസ്റ്റിൽ തോൽവി അറിയാതെ തേരോട്ടം നടത്തിയ ഇന്ത്യയാണ് ഈ അവസ്ഥയിലേക്ക് വീണത്. ആദ്യ ടെസ്റ്റിൽ കൊൽക്കത്തയിൽ ജയം പിടിച്ചതോടെ 15 വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ടെസ്റ്റ് വിജയമായി മാറിയിരുന്നു.
ടെംബ ബവുമയുടെ കീഴിലുള്ള ദക്ഷിണാഫ്രിക്കയുടെ ഈ ജയം ഏഷ്യൻ സാഹചര്യങ്ങളിൽ ജയിച്ചുകയറാനുള്ള അവരുടെ പ്രാപ്തി തെളിയിക്കുന്നത് കൂടിയാണ്. ഗുവാഹത്തി ടെസ്റ്റിന്റെ അവസാന ദിനം സ്പിന്നർ സൈമൺ ഹാർമറുടെ നേതൃത്വത്തിലുള്ള സ്പിൻ ആക്രമണമാണ് സമനില പിടിക്കാൻ അനുവദിക്കാതെ ഇന്ത്യൻ വാലറ്റത്തെ തകർത്തത്.
നാലാം ഇന്നിങ്സിൽ 549 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. അഞ്ചാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാൽ 54 റൺസ് എടുത്ത രവീന്ദ്ര ജഡേജ മാത്രമാണ് അൽപ്പമെങ്കിലും പൊരുതാൻ ശ്ര









