
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി അഞ്ച് വരെ. നവി മുംബൈ, വഡോദര എന്നിവിടങ്ങളിലായാണ് നടക്കുക.
2023ലെ ഉദ്ഘാടന സീസണില്‍ മാത്രം ഒരു വേദിയിലാണ് മത്സരങ്ങളെല്ലാം നടന്നത്. മുംബൈയില്‍. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബൈ ഇന്ത്യന്‍സ് ജേതാക്കളായി. ബെംഗളൂരുവിലും ദല്‍ഹിയിലുമായി നടന്ന കഴിഞ്ഞ വര്‍ഷത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ സ്മൃതി മന്ദാന നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ് ജേതാക്കളായത്.









