തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരം രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനായി ഇവർ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായും വിഡി സതീശൻ പറഞ്ഞു. ഇനിയും ഈ ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടരുകയാണെങ്കിൽ ആ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുപോലെ ശബരിമലയിലെ സ്വർണ്ണം കവർന്ന കേസിൽ നിലവിലെ അന്വേഷണം മന്ദഗതിയിലാണ്. ഇതിനായി തെരഞ്ഞെടുപ്പ് കാലത്ത് […]









