ആലപ്പുഴ: വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സംഘത്തിന്റെ കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ചേരാവള്ളി നോർത്ത് 26-ാം വാർഡ് അംഗം ആലുംമൂട്ടിൽ വീട്ടിൽ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ(65)യാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. സ്വതന്ത്രനായി ജയിച്ച നുജുമുദ്ദീൻ ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചൊല്ലി കൗൺസിലറായി ചുമതലയേറ്റത്. പിറ്റേന്നു തന്നെ കൗൺസിലർ തട്ടിപ്പുകേസിൽ അറസ്റ്റിലാവുകയായിരുന്നു. കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി (എ-1091)യുടെ ചാരുംമൂട് ശാഖയിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. 2020 മുതൽ […]









