കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഡോക്ടർമാർ റോഡരികിൽ അടിയന്തര ചികിത്സ നൽകി ജീവൻ തിരിച്ചുപിടിക്കാൻ നോക്കിയ ലിനു മരണത്തിനു കീഴടങ്ങി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയിരുന്നു. തുടർ ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലം ലിനുവിനെ മരണം കവരുകയായിരുന്നു. വാഹനാപകടത്തിനു പിന്നാലെ സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൂന്നു ഡോക്ടർമാരാണ് ലിനുവിന് അടിയന്തര ചികിത്സ നൽകിയത്. ആശുപത്രിയിലെത്തും മുമ്പ് ശ്വസനം തടസപ്പെടുന്നത് ഒഴിവാക്കാനാണ് വഴിയരികിൽ വെച്ച് തന്നെ ചികിത്സ നടത്തിയത്. ആശുപത്രിയിൽ […]









