
ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര ബസുകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായത്. യുവാക്കളുടെ കൈവശം സൂക്ഷിച്ച 5.20 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
The post ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ appeared first on Express Kerala.









